അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (E10) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 18 വരെയാണ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
അബുദാബി ദിശയിൽ വലത് വശത്തെ ഒരു വരി ഇന്ന് രാത്രി 10 മണിവരെയാണ് അടച്ചിടുന്നത്. അബുദാബി ദിശയിൽ വലത് വശത്തെ മൂന്ന് വരികൾ ഇന്ന് രാത്രി 10 മണി മുതൽ ജൂൺ 18-ന് ഉച്ചയ്ക്ക് 12 മണിവരെയും അടച്ചിടും. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഗതാഗത നിയന്ത്രണമുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.