ഇന്ത്യയിൽ വിലക്കയറ്റം നിയന്ത്രണാതീതമാകുന്നു. റീട്ടെയിൽ നാണ്യപ്പെരുപ്പ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബറിലെ റീട്ടെയിൽ നാണ്യപ്പെരുപ്പം 5 മാസത്തെ ഉയർച്ചയായ 7.41 ശതമാനത്തിലെത്തി. ജൂലൈയിൽ ഇത് 7 ശതമാനമായിരുന്നു.
കേരളത്തിലേത് 5.73 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി. റീട്ടെയിൽ നാണ്യപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനപ്പെട്ട പലിശ നിരക്കുകൾ പരിഷ്കരിക്കുക.
പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തില്‍ കുറച്ച് നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിൻ്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്നാണ് അറിയാനുള്ളത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂട്ടാനിടയുണ്ട്.