യുഎഇയിലെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂടൽമഞ്ഞും, മഴയും ഉണ്ടാകുനുള്ള സാഹചര്യം കണക്കിലെടുത്ത് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.
താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും
താലനിലയെത്തും.
രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, യുഎഇയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് അബുദാബിയിൽ 55 മുതൽ 85 ശതമാനം വരെയും ദുബായിൽ 60 മുതൽ 85 ശതമാനം വരെയും ആയിരിക്കും.