‘2024 ഇൽ ബിജെപി വീഴും, കോൺഗ്രസ്‌ മഹാ ഭൂരിപക്ഷത്തോടെ വാഴും ‘- രാഹുൽ ഗാന്ധി 

Date:

Share post:

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സംയുക്തമായ പ്രതിപക്ഷ സാധ്യത പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആളുകളെ അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി  ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. യുഎസിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഇന്നലെ വാഷിങ്ടനിലെ നാഷനൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു.

മോദി എന്തുകൊണ്ടാണ് ഇവിടേക്ക് വരാത്തത്. ചോദ്യങ്ങൾ‌ നേരിടാൻ അദ്ദേഹം തയാറാകാത്തത് എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചു. കൂടാതെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാസങ്ങൾ മാത്രം ശേഷിക്കേ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് നല്ല ഐക്യമുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്തി വരികയാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ സങ്കീർണമായ ചർച്ചയാണ് നടക്കുന്നത്. കുറച്ച് കൊടുക്കൽ വാങ്ങലുകൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ‌‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ പാർലമെന്റ് അംഗത്വം നഷ്‌ടപ്പെട്ടതിനെ കുറിച്ചും രാഹുൽ തുറന്ന് സംസാരിച്ചു. അത് വലിയ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുലിന്റെ ജീവന് നേരെയുള്ള ഭീഷണികളെക്കുറിച്ച് ആശങ്കയില്ലെന്നും അതൊന്നും പിന്മാറാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വധഭീഷണിയെക്കുറിച്ച് ആശങ്കയില്ല. എല്ലാവരും മരിക്കും. മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും പഠിച്ച പാഠം അതാണ് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...