ഖത്തറിൽ കമ്പനികളുടെ തൊഴിൽ കരാർ അറ്റസ്റ്റേഷൻ ഇനി ഓൺലൈനിൽ; പുതിയ സൗകര്യം ഏർപ്പെടുത്തി മന്ത്രാലയം

Date:

Share post:

ഖത്തറിൽ കമ്പനികളുടെ തൊഴിൽ കരാർ അറ്റസ്റ്റേഷൻ ഇനി ഓൺലൈൻ വഴി സാധ്യമാകും. ഇതിനായി തൊഴിൽ മന്ത്രാലയം ഇ-സേവനങ്ങളിൽ പുതിയ സൗകര്യം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ കരാർ ഓൺലൈനായി വെരിഫൈ ചെയ്യാനും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുമുള്ള അനുമതിയോട് കൂടിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉൾപ്പെടെയാണ് നവീകരിച്ചത്.

കരാർ അറ്റസ്‌റ്റേഷൻ നടപടികൾ സുതാര്യമാക്കുന്നതോടൊപ്പം കമ്പനികൾക്ക് നൽകുന്ന സേവനങ്ങൾ വേഗത്തിലാക്കുകയാണ് ഇ- സേവനങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. നാഷണൽ ഒഥന്റിക്കേഷൻ സിസ്‌റ്റം മുഖേന ഐഡന്റിറ്റി വെരിഫിക്കേഷനായി സ്‌മാർട്ട് കാർഡുകളാണ് അറ്റസ്റ്റേഷന് വേണ്ടി കമ്പനികൾ ഉപയോഗിക്കേണ്ടത്.

ജോലിയുടെ സ്വഭാവത്തിനും സ്ഥാപനത്തിൻ്റെ ആവശ്യകതക്കും അനുസരിച്ച് അധിക കരാർ വ്യവസ്ഥകൾ ഉൾപ്പെടുന്ന പ്രത്യേക തൊഴിൽ (മെഡിക്കൽ, എൻജിനീയറിങ് പോലുള്ള ജോലികൾ) കരാറുകളുടെ അറ്റസ്‌റ്റേഷന് വേണ്ടിയാണ് പുതിയ ഇ-സേവനം ഏർപ്പെടുത്തിയത്. ഗാർഹിക തൊഴിലാളികളുടെ കരാറുകൾ ഓൺലൈൻ വഴി സർട്ടിഫൈ ചെയ്യുന്നതിനുള്ള സേവനം ഖത്തറിൽ അടുത്തിടെ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...