യാത്രാവേളയിൽ അപരിചിതരുടെ ബാഗുകൾ കൈവശം സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ

Date:

Share post:

വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. യാത്ര ചെയ്യുന്ന സമയത്ത് അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്നാണ് മന്ത്രാലയം അധികൃതർ നിർദേശിച്ചത്.

മറ്റ് യാത്രക്കാർ എന്തൊക്കെയാണ് ബാ​ഗിൽ സൂക്ഷിച്ചിരിക്കുകയെന്ന് മറ്റൊരാൾക്ക് അറിയാൻ സാധിക്കില്ലെന്നും എന്തെങ്കിലും പരിശോധനകൾ ഉണ്ടാകുമ്പോൾ ല​ഗേജ് കൈവശം സൂക്ഷിച്ചവർക്ക് നിയമകുരുക്കുകൾ നേരിടേണ്ടിവരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ഇത്തരം ല​ഗേജുകളുമായി യാത്ര ചെയ്യുന്നത് യാത്രാ നടപടികൾ വൈകുന്നതിലേക്കും നിയമ നടപടികൾ നേരിടേണ്ടി വരുന്നതിലേക്കും എത്തിക്കുമെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...