സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡലിന് അർഹരായിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവർത്തനത്തിന് 125 പേർക്ക് മെഡൽ ലഭിച്ചു.
വിശിഷ്ട സേവനത്തിന് മെഡൽ ലഭിച്ചവരിൽ മലയാളിയായ ആർ മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉണ്ട്. കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 9 പേർ അർഹരായി.
സോണി ഉമ്മൻ കോശി, എഎസ്പി, സി ആർ സന്തോഷ്, ഡിവൈഎസ്പി, ജി ആർ അജീഷ് , ഇൻസ്പെക്ടർ, ആർ ജയശങ്കർ, എഎസ്ഐ, എസ് ശ്രീകുമാർ, എസ്ഐ, എൻ ഗണേഷ് കുമാർ, ആംഡ് പൊലീസ് ഇൻസ്പെക്ടർ, പി കെ സത്യൻ, എസ്ഐ (സൈബർ സെൽ), എൻ എസ് രാജഗോപാൽ , ആംഡ് പൊലീസ് എസ്ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതർഹ സേവനത്തിനുള്ള മെഡൽ നേടിയ മലയാളികൾ.