സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുന്നത്. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്കായിരിക്കും നിയന്ത്രണം.
അതേസമയം ഇന്ന് വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാൻ ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർഥിച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായ കുറവ് കണക്കിലെടുത്താണ് നിയന്ത്രണമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും പബ്ലിക് റിലേഷൻസ് ഓഫിസറുടെ ചുമതല വഹിക്കുന്ന ചീഫ് പഴ്സനൽ ഓഫിസർ അറിയിച്ചു.