നടിയും മോഡലുമായ പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം കേട്ടത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
‘ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നു. സെർവിക്കൽ ക്യാൻസർ എൻ്റെ ജീവൻ അപഹരിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ ൻഷ്ടപ്പെട്ടുകഴിഞ്ഞു. മറ്റ് ചില അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി, സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തടയാൻ സാധിക്കുന്നതാണ്. HPV വാക്സിനിൻ എടുക്കുന്നതും പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തുകയുമാണ് പ്രധാനം. ഈ രോഗം മൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. കൃത്യമായ അവബോധത്തോടെ നമുക്ക് പരസ്പരം ശാക്തീകരിക്കാം, കൂടാതെ ഓരോ സ്ത്രീയും ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിവുള്ളവരാണെന്ന് ഉറപ്പുവരുത്താം. രോഗത്തിനെതിരെ എന്തുചെയ്യാനാകുമെന്ന് ആഴത്തിൽ അറിയാൻ ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. രോഗത്തിൻ്റെ വിനാശകരമായ ആഘാതം അവസാനിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,’ എന്നതാണ് പോസ്റ്റിലെ ഉള്ളടക്കം.
വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തർ പ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയോട് നടിയുടെ കുടുംബം പ്രതികരിച്ചിരുന്നില്ല.
https://www.instagram.com/p/C24C_LyIy6m/