ഇസ്രായേൽ-ഗാസ യുദ്ധത്തിന് സമാധാനപരമായ പരിഹാരത്തിനുള്ള ആഹ്വാനം നൽകി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ബഹ്‌റൈൻ രാജാവ് ഹമദും . തിങ്കളാഴ്ച അബുദാബിയിൽ നടന്ന ഉന്നതതല ചർച്ചയിലാണ് ആഹ്വാനം.
ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ഇരു നേതാക്കളും ഉയർത്തിക്കാട്ടുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഒക്‌ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ 5,000ൽ അധികം പലസ്തീനികൾകളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് , മാരകമായ സംഘർഷം രൂക്ഷമാകുമ്പോൾ “മനുഷ്യ ഐക്യദാർഢ്യത്തിന്” വേണ്ടി അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെയും ഹമദ് രാജാവിന്റെയും സംയുക്ത സന്ദേശം .
കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദും ഹമദ് രാജാവും എമിറേറ്റ്സിനേയും ബഹ്റൈനേയും ബന്ധിപ്പിക്കുന്ന വിഷയങ്ങളും അവലോകനം ചെയ്തു. ഇരുരാജ്യഹ്ങളും തമ്മിലുളള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനമായി.
സഖ്യകക്ഷികൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ഉറപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി.