2023ലെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. 91 പേരാണ് പത്മശ്രീ ബഹുമതിക്ക് അര്‍ഹരായത്. തബല ഇതിഹാസം സാക്കിര്‍ ഹുസൈന്‍, മുന്‍കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണ, ഒ.ആര്‍.എസ് ലായനി ചികില്‍സയുടെ പ്രയോക്താവായ ദിലിപ് മഹലനോബിസ്, അന്തരിച്ച എസ്.പി നേതാവ് മുലായംസിങ് യാദവ് എന്നിവരടക്കം ഒന്‍പതുപേരാണ് പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായത്.
ഗായിക വാണി ജയറാം, സുധാ മൂര്‍ത്തി, കുമാര്‍ മംഗളം ബിര്‍ള എന്നിവരടക്കം ഒന്‍പതുപേര്‍ക്ക് പത്മഭൂഷന്‍ ലഭിക്കും. ഗോൾഡൻ ഗ്ലോബ് നേടിയ സംഗീത സംവിധായകന്‍ കീരവാണി, ബോളിവുഡ് നടി രവീണ ടണ്ഠന്‍ എന്നിവര്‍ പത്മശ്രീ ജേതാക്കളുടെ പട്ടികയിലുണ്ട്.
പയ്യന്നൂർ ഗാന്ധി എന്നറിയപ്പെടുന്ന വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം ലഭിക്കും. ക്വിറ്റ് ഇന്ത്യാ സമരത്തിലുൾപ്പെടെ പങ്കെടുത്തയാളാണ് അദ്ദേഹം.
വയനാട്ടിലെ അപൂർവയിന നെൽവിത്ത് സംരക്ഷകനായ ചെറുവയൽ കെ രാമൻ, ചരിത്രകാരൻ സിഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ് എന്നിവർക്കും പത്മശ്രീ പുരസ്കാരമുണ്ട്.