പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതർ. പാസ്പോർട്ടിൻ്റെ അവസാന പേജിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ യുഎഇ വിസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെൻ്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ സർക്കുലറിൽ പറഞ്ഞു.
പാസ്പോർട്ടിൽ അവസാന പേജിൽ ഉള്ള പിതാവിൻ്റെയോ കുടുംബത്തിൻ്റെയോ പേര് യുഎഇ വിസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്പോർട്ടിൽ ഒരു പേര് മാത്രം ഉള്ളവർക്ക് പാസ്പോർട്ടിൻ്റെ രണ്ടാമത്തെ പേജിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ വിഒഎയ്ക്ക് അർഹതയുണ്ട്.
ഒറ്റപ്പേരുകാർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെൻ്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പാസ്പോർട്ടിൽ ഒറ്റപ്പേരുള്ള മലയാളികളടക്കം നിരവധിയാളുകൾ ഇതോടെ ആശങ്കയിലായിരുന്നു. പലരെയും ഇക്കാരണത്താൽ വിമാനത്താവളങ്ങളിൽ നിന്ന് മടക്കിയയക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.