പൊതു സ്ഥലത്ത് വാഹനം ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയതിന്റെ പേരിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന തരത്തിൽ സ്പോർട്സ് കാറുകൾ ഉപയോഗിച്ചായിരുന്നു ഇവർ റോഡുകളിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നത്.
അതേസമയം ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.