ദുബായിൽ ഒരു പുതിയ സ്കൂൾ കൂടി വരുന്നു. 6,400-ലധികം സീറ്റുകളും 295 ക്ലാസ് മുറികളും ഉള്ള പുതിയ സ്കൂളാണ് ഒരുങ്ങുന്നത്. പുതിയ സ്കൂളിന്റെ വരവോടെ 2033-ൽ മൊത്തം സീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്തും.
‘ദുബായ് സ്കൂൾ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്കൂളിന്റെ നിർമ്മാണം. പദ്ധതിക്കായി 53 കോടി ദിർഹത്തിൻ്റെ ബജറ്റിന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
പദ്ധതിയുടെ ഭാഗമായി അൽ ഖവാനീജിൽ ആണ് പുതിയ സ്കൂൾ സ്ഥാപിക്കുക. ദുബായ് സ്കൂൾ അൽ ബർഷ ബ്രാഞ്ച് നിലവിൽ വിപുലീകരിക്കുകയും ചെയ്യും. 6,400-ലധികം സീറ്റുകൾ, 295 ക്ലാസ് മുറികൾ, 123 ലബോറട്ടറികൾ, പ്രത്യേക ക്ലാസ് മുറികൾ എന്നിവ കൂട്ടിച്ചേർക്കാൻ ഇത് സഹായിക്കും. 2033 ഓടെ ‘ദുബായ് സ്കൂളുകൾ’ വാഗ്ദാനം ചെയ്യുന്ന മൊത്തം സീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്തുകയും ചെയ്യും. ദുബായിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും ലോകത്തെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാനും ശ്രമിക്കുന്ന ദുബായ് സോഷ്യൽ അജണ്ട 33-ൻ്റെ ഭാഗമായാണ് ‘ദുബായ് സ്കൂൾസ്’ പദ്ധതിയുടെ വിപുലീകരണവും
As part of the Dubai Social Agenda 33, we are expanding the ‘Dubai Schools’ project with a budget of AED530 million to raise the total number of seats to 15,000 by 2033. We continue to prioritise investments in the education sector, since it is a vital driver of national… pic.twitter.com/wGCaB3Cnfe
— Hamdan bin Mohammed (@HamdanMohammed) January 30, 2024