പുതിയ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് പുതിയ നെറ്റ്‌വര്‍ക്ക് ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. പുതിയതായി എത്തുന്ന സംവിധാനത്തില്‍ ഫോണ്‍ മാത്രമായിരിക്കില്ല കണ്ടെത്താന്‍ കഴിയുക.
അതേസമയം ബ്ലൂടൂത്ത് ട്രാക്കര്‍ ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പുതിയ സംവിധാനം വഴി ട്രാക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയക്ക് പരിഗണന നല്‍കി കൊണ്ട് കാണാതായ ഉപകരണങ്ങള്‍ ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് കണ്ടെത്താനും കഴിയും.
ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എവിടെയാണെന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ ഈ സംവിധാനം വഴി സാധിക്കും. എന്റ് ടു എന്റ് എന്‍സ്‌ക്രിപ്റ്റഡ് ആയി എത്തുന്ന ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് ഈ വർഷം അവസാനത്തോടെ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.