പത്തനംതിട്ട കവിയൂരിലാണ് മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന സംഭവം. പഴമ്പള്ളിയിലെ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിനടുത്ത കപ്പത്തോട്ടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കരച്ചില് കേട്ട് പരിശോധന നടത്തിയ അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. പൊലീസെഎത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്നമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുട്ടിയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമീപ വാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുളളവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.