നീറ്റ് പരീക്ഷ ചൂടിലാണ് വിദ്യാർത്ഥികൾ. ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യുഎഇയിലെ പരീക്ഷാ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മൂന്നു സെന്ററുകളിലായി ഞായറാഴ്ച നിരവധി വിദ്യാർഥികളാണ് പരീക്ഷയെഴുതുക. നീറ്റ് എക്സാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാം.
യുഎഇയിലെ പരീക്ഷ സെന്ററുകൾ
ദുബായ് ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, മുറൂർ, ഷാർജ ഇന്ത്യൻ സ്കൂൾ(ഗേൾസ്), അബൂദബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകൾ ഉള്ളത്. ജിസിസിയിൽ ഏറ്റവും കൂടുതൽ സെന്ററുകളുള്ളതും യുഎഇയിലാണ്.
അഡ്മിഷൻ കാർഡ്
പരീക്ഷ എഴുതാനുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവർ ഉണ്ടെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. അതല്ലെങ്കിൽ 011-40759000 എന്ന ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
സമയം
ഉച്ചയ്ക്ക് 12.30 മുതൽ 3.50 വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാൽ, രാവിലെ 9.30 മുതൽ സെന്ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. 12 മണിക്കുശേഷം വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കില്ല.