മുട്ടിൽ മരംമുറിക്കേസ്, പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് ഏഴ് കോടിയോളം പിഴയടക്കാൻ നോട്ടീസ്,

Date:

Share post:

മുട്ടിൽ മരംമുറിക്കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് റവന്യൂ വകുപ്പിന്റെ നടപടി ആരംഭിച്ചു. പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്കാണ് അധികൃതർ പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. മുറിച്ചുകടത്തിയ മരത്തിൻറെ വിലയുടെ മൂന്നിരിട്ടി തുകയാണ് പിഴയായി ഈടാക്കുക. ഏഴ് കോടിയോളം രൂപയാണ് പിഴത്തുകയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഒരു മാസത്തിനകം തുക അടച്ചില്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കും.

മരംമുറി നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് റവന്യൂവകുപ്പിന്റെ നടപടി. വ്യാജ അപേക്ഷ തയാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചതെന്ന് ആദിവാസികളടക്കം ഏഴ് ഭൂവുടമകൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കേസ്. ഭൂഉടമകൾക്കും മരം മുറിച്ചവർക്കും വാങ്ങിയവർക്കുമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇവരിൽ ആദിവാസികൾ അടക്കമുള്ള ഭൂഉടമകളും ഉൾപ്പെടും. ഇവരെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി അഗസ്റ്റിൻ സഹോദരൻമാർ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷത്തോളം പഴക്കമുള്ള മരങ്ങൾ വരെ മുറിച്ചുകടത്തിയെന്നാണ് കെഎഫ്ആർഐയിലെ കാലനിർണയ പരിശോധനയിൽ വ്യക്തമായത്. അതേസമയം കേസിൽ പ്രത്യേക അന്വേഷണസംഘത്തിൻറെ കുറ്റപത്രം അടുത്തമാസം കോടതിയിൽ സമർപ്പിക്കും. എന്നാൽ കെഎൽസി ആക്ടനുസരിച്ചുള്ള റവന്യൂ വകുപ്പിൻറെ നടപടി വൈകുന്നതിനെതിരെ വ്യാപകമായി വിമർശനമയുർന്നിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കെ രാജന്റെ കർശന നിർദേശം നൽകുകയും നടപടികൾ വേഗത്തിലാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...