മലയാളികളുടെ ഇടയിൽ പലപ്പോഴും ചർച്ചയാകാറുള്ള വിഷയമാണ് സ്ത്രീധനം. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പല അനിഷ്ടസംഭവങ്ങളും കാലാകാലങ്ങളായി തുടർന്ന് പോരുന്ന ചടങ്ങ് പോലെ ആവർത്തിക്കുകയാണ്. ഏറ്റവും ഒടുവിൽ ഡോ. ഷഹനയുടെ മരണവും കണ്ടു. ഈ സാഹചര്യത്തിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നത്.
മകളുടെ വിവാഹം നടക്കുമ്പോൾ സ്ത്രീധനമായി ഒന്നും നൽകില്ലെന്നാണ് താരം പറയുന്നത്. താൻ സ്ത്രീധനം വാങ്ങിയിട്ടല്ല വിവാഹം കഴിച്ചത്. എന്റെ മകള്‍ക്കും കല്യാണം കഴിക്കുമ്പോള്‍ അങ്ങനെയൊന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങള്‍ ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മാനസികമായി വളരെയധികം സങ്കടം തോന്നും.
ഇപ്പോള്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി, പ്രതിയെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളോട് യാതൊരു താല്പര്യങ്ങളുമില്ല-എന്ന് മോഹൻലാല്‍ പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്ത്രീധന പ്രശ്നത്തെ കുറിച്ച് താരം സംസാരിച്ചത്.