സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സമ്മാനം അടിച്ചെന്നറിഞ്ഞ കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് എന്തുചെയ്യണമെന്നറിയാതെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
തൻ്റെ കയ്യില്‍ നിന്നും ലോട്ടറി ആരെങ്കിലും തട്ടിയെടുക്കുമോ എന്ന പരിഭ്രാന്തിയിലാണ് ബദേസ് പോലീസിനെ സമീപിച്ചത്. കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു.മൂവാറ്റുഴ പോലീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്.
റോഡ് ടാറിങ് ജോലിക്കായാണ് ഇയാൾ ചോറ്റാനിക്കരയിൽ എത്തിയത്. ലോട്ടറിയെടുക്കുന്ന ശീലമുണ്ടായിരുന്നു. ഭാഗ്യസമ്മാനവുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസെന്നും പൊലീസ് കുറിച്ചു.