മാർബർഗ് വൈറസിനെതിരേ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. ഇക്വറ്റോറിയൽ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര മാറ്റിവയ്ക്കണമെന്നും മന്ത്രാലയം നിർദേശം നൽകി. ട്വിറ്ററിലൂടെ യാണ് മന്ത്രാലയത്തിൻ്റെ നിർദേശം.
അതേസമയം ഇരു രാജ്യങ്ങളിലും താമസിക്കുന്നവരോ സന്ദർശിക്കുന്നവരോ ആയ പൗരന്മാർ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
എബോളയ്ക്ക് സമാനമായ പകർച്ചവ്യാധിയാണ് മാർബർഗ് വൈറസ്. വൈറസ് ബാധിച്ച് ഒൻപതോളം പേരാണ് ഇതിനകം മരണപ്പെട്ടത്. നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.