ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ. ജനങ്ങളുടെ സ്നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും കാർമേഘങ്ങൾ എല്ലാം ഒഴിയട്ടെയെന്നുമാണ് താരം വ്യക്തമാക്കിയത്.
“ഞാനും ടൊവിനോയുമെല്ലാം ഇന്നിവിടെ വന്ന് നിൽക്കാൻ കാരണം മലയാള സിനിമയാണ്. മലയാള സിനിമ സങ്കടകരമായ ഘട്ടത്തിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം ഞങ്ങളും മലയാള സിനിമയും നിലനിൽക്കും, മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. കാർമേഘങ്ങളൊക്കെ ഒഴിയട്ടെ.. എല്ലാം കലങ്ങിതെളിയട്ടെ” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
കോഴിക്കോട് ഒരു സ്വകാര്യ പരിപാടിക്കിടെയായിരുന്നു നടിയുടെ പ്രതികരണം. നടൻ ടൊവിനോ തോമസും മഞ്ജുവിനൊപ്പമുണ്ടായിരുന്നു.