അട്ടപ്പാടി ജനവാസ മേഖലയിൽ മാങ്ങാകൊമ്പൻ ഇറങ്ങി. ചിറ്റൂർ മിനർവാ മേഖലയിലാണ് മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങിയത്. പ്രദേശവാസിയായ സുരേഷിന്റെ വീടിന് സമീപമാണ് സംഭവം. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് സുരേഷ് പറഞ്ഞു.
അട്ടപ്പാടിയിലെ മിനർവാ മേഖലയിൽ എപ്പോഴും കണ്ടുവരുന്ന ആനയാണ് മാങ്ങാക്കൊമ്പൻ. സ്ഥിരമായി മാങ്ങ പറിച്ചിടുന്നത് കൊണ്ടാണ് ആനയ്ക്ക് മാങ്ങാകൊമ്പൻ എന്ന പേര് വന്നത്. പുലർച്ചെ പ്രദേശത്ത് എത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ആന പ്രദേശത്ത് നിന്ന് ഇതുവരെ പ്രദേശം വിട്ട് പോയിട്ടില്ലെന്നാണ് വിവരം.
പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറാണ് പതിവ് . എന്നാൽ ഇത്തവണ മാങ്ങാക്കൊമ്പൻ പോകാൻ കൂട്ടാക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.