ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് കുത്തേറ്റു. സഹ യാത്രികന്റെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. സിയാദ് എന്ന യുവാവിനെ റെയിൽവെ പൊലീസാണ് പിടികൂടിയത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പരുക്കേറ്റ ദേവദാസ് പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രി മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കണ്ണിനോട് ചേർന്ന് കുത്തേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുഖത്തെ എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. കണ്ണിന് പരുക്കില്ലെന്നും പൊലീസ് പറഞ്ഞു.
ചില്ലുകുപ്പി ഉപയോഗിച്ചാണ് സിയാദ് ദേവദാസിനെ കുത്തി പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ സിയാദിനും പരുക്കേറ്റിട്ടുണ്ട്. കൈക്ക് പരുക്കേറ്റ സിയാദും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.