മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് വീടുവിട്ടിറങ്ങിയ റിയാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുഎഇയിൽ വർഷങ്ങളായി നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു റിയാസ്. എന്നാൽ അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്റോറൻ്റ് തുറക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായതായുമാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് രണ്ട് ദിവസം മുൻപ് റിയാസ് വീട് വിട്ടിറങ്ങുകയായിരുന്നു. പിന്നീട് യാതൊരു വിവരവുമില്ലാതെ വന്നതോടെ ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അബുദാബിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്റേറന്റും നടത്തിവരികയായിരുന്നു റിയാസ്. അബ്ദുൽ റഹ്മാൻ പൊതിരകുത്ത്-പി.ടി.പി.ഷാഹിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ റിയാസ്, മക്കൾ: റിഷിൻ റിയാസ്, റിഷിക റിയാസ്.