സൗദിയിൽ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു 

Date:

Share post:

സൗദിയിൽ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറി തുറന്നു. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കാളായ ലൂസിഡ് ഗ്രൂപ്പിനു കീഴിലുള്ള കാര്‍ ഫാക്ടറിയാണ് സൗദിയിൽ തുറന്നത്. റാബിഗ് കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് കാര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അമേരിക്കയ്ക്ക് പുറത്ത് ലൂസിഡ് ഗ്രൂപ്പ് സ്ഥാപിക്കുന്ന ആദ്യ കാര്‍ ഫാക്ടറി എന്ന പ്രത്യേകത കൂടിയുണ്ട്. റാബിഗ് ഫാക്ടറിയില്‍ കാര്‍ അസംബിൾ ചെയ്യും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 5,000 കാറുകളായിരിക്കും അസംബിൾ ചെയ്യുക. ഭാവിയില്‍ പൂര്‍ണതോതിലുള്ള കാര്‍ നിര്‍മാണം ഫാക്ടറിയില്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ പ്രതിവര്‍ഷം 1,55,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ റാബിഗ് പ്ലാന്റിന് ശേഷിയുണ്ടാകും.

സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാൻ, നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്,വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, ലൂസിഡ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് തുര്‍ക്കി അല്‍നുവൈസിർ, കമ്പനി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പീറ്റര്‍ റോളിന്‍സൻ, ലൂസിഡ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഫൈസല്‍ അല്‍സുല്‍ത്താൻ, മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഫാക്ടറി വന്നതോടെ നൂറു കണക്കിന് സൗദി യുവതീ യുവാക്കള്‍ക്ക് ലൂസിഡ് ഫാക്ടറിയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും.

സൗദിയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ സൗദി വിപണിയില്‍ വില്‍ക്കുകയും പിന്നീട് വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. ഇതിന് റാബിഗ് ലൂസിഡ് ഫാക്ടറിക്ക് സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്നും സൗദി ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.

അതേസമയം 2030 നകം സൗദിയിലെ 30 ശതമാനത്തില്‍ കുറയാത്ത കാറുകള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റാനാണ് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കാനും പ്ലാന്റ് സഹായിക്കും. കൂടാതെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഒരു ലക്ഷം കാറുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ സൗദി ഗവണ്‍മെന്റിന് വില്‍ക്കാന്‍ നേരത്തെ കമ്പനിയും സൗദി ഗവണ്‍മെന്റും കരാര്‍ ഒപ്പുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...