ഖത്തറിൽ ഹൈവേകളിലെ ഇടതു പാത ഉപയോഗിക്കുന്നതിന് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി. ഗതാഗത ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ നിയമം മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ മാത്രമായിരിക്കും ബാധകമാകുക. ലിമോസിനുകൾ, ടാക്സികൾ, 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വലതുവശത്തെ വേഗതയേറിയ പാതകളിലൂടെ സഞ്ചരിക്കാനാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശം. ഇടതു പാത ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്റര്‍സെക്ഷനുകൾ എത്തുന്നതിന് 300 മീറ്റർ മുൻപ് തന്നെ വലതു പാതയിലേക്ക് മാറിയിരിക്കണം. നിയമലംഘനം നടത്തുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടി വരുംമെന്നും അധികൃതർ അറിയിച്ചു.