ചില രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ അശാന്തിയും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ ഉത്തരവിൽ പറയുന്നു.
ഇറാൻ,അഫ്ഗാനിസ്ഥാൻ, യെമൻ, ലബനൻ, സിറിയ, ഇറാഖ്, സുഡാൻ എന്നീ രാജ്യങ്ങളിൽ പോകുന്നതിനാണ് കുവൈറ്റിലെ താമസക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയത്.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി വ്യക്തമാക്കി.