സിപിഎമ്മിന് കെ എം ഷാജിയുടെ മറുപടി. മുസ്ലിംലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്നാണ് കെ എം ഷാജി പറഞ്ഞത്. ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടുന്നത്. മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശം അംഗീകാരമാണ്.
എന്നാൽ സിപിഎമ്മിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. ആരുമായും ഒന്നിക്കാത്ത പാർട്ടി സിപിഎമ്മാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. കോഴിക്കോട് കുറ്റിച്ചിറയിൽ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി .
കോൺഗ്രസ് നിലപാടുകളെ ലീഗ് പലപ്പോഴും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മുതലാളി പറഞ്ഞത് അനുസരിച്ച് മൂളി നിൽക്കൽ അല്ല ജനാധിപത്യം. സിപിഐയെ പോലെ സിപിഎം പറയുന്നത് കേട്ട് നിൽക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഗോവിന്ദൻ മാഷ് മനസിലാക്കണം. അത് മനസ്സിലാക്കി വേണം മുന്നണിയിലേക്ക് ക്ഷണിക്കാനെന്നും കെഎം ഷാജി തുറന്നടിച്ചു.