അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ-ആപ്പിൽ വിവരം നൽകാമെന്ന് കേരള പൊലീസ്. വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ ഏർപ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേർ വിനിയോഗിച്ചുവെന്നും കേരള പൊലീസ് വ്യക്തമാക്കി.
അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിൻറെ വിലാസം നൽകിയാൽ ആ പ്രദേശങ്ങളിൽ പോലീസിൻറെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും.
പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് ഇതുവരെ 7,01,000 ൽ പരം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്തു. ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്ന ഐഫോൺ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.