സൗജന്യ വൈദ്യുതിയും തൊഴിൽ രഹിതർക്ക് ധനസഹായവും, അഞ്ച് വാഗ്ദാനങ്ങള്‍ക്ക്‌ അംഗീകാരം നൽകി കർണാടക സർക്കാർ 

Date:

Share post:

കര്‍ണാടകയിൽ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള്‍ക്കും സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകാരം നല്‍കി. പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്.

 പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പ്രാബല്ല്യത്തില്‍ വരുത്തുമെന്നും ജനങ്ങളിലേക്ക് എത്തും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ‘ഗ്യാരന്റി കാര്‍ഡുകളില്‍’  ഒപ്പിട്ടിരുന്ന കാര്യവും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

കർണ്ണാടക സർക്കാർ പ്രഖ്യാപിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

1. ഗൃഹ ജ്യോതി പദ്ധതി, എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായ് നൽകും

2. ഗൃഹ ലക്ഷ്മി പദ്ധതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകും

l

3. ഉചിത പ്രയാണ പദ്ധതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടത്താനുള്ള സംവിധാനം ഒരുക്കും

4. അന്ന ഭാഗ്യ പദ്ധതി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ അരി സൗജന്യമായി നൽകും

5. യുവനിധി പദ്ധതി, ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപ നൽകും. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നൽകും (ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം)

അതേസമയം വാര്‍ഷിക ഉപഭോഗം കണക്കിലെടുത്താവും സൗജന്യ വൈദ്യുതപദ്ധതി നടപ്പാക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ 200 യൂണിറ്റിന് താഴെയുള്ളവര്‍ക്ക് പണം നല്‍കേണ്ടിവരില്ല. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക്‌ 2000 രൂപ സഹായം നല്‍കും. ഈ സേവനം ലഭിക്കാൻ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം. ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ പരിശോധനകള്‍ നടത്തി ഓഗസ്റ്റ് 15 മുതല്‍ പണം നല്‍കി തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കുന്നത്തോടെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ ഓരോരുത്തര്‍ക്കും പത്തു കിലോ അരി വീതം സൗജന്യമായി ലഭിക്കും. ഇതിന് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴു കിലോ അരിയാണ് കൊടുത്തിരുന്നത്. എന്നാൽ ബിജെപി സര്‍ക്കാര്‍ ഇത് അഞ്ചു കിലോയായി കുറച്ചു. ശേഷം ജൂലൈ ഒന്ന് മുതല്‍ 10 കിലോ അരി നല്‍കി തുടങ്ങുമെന്നും അറിയിച്ചിരുന്നു. അതേസമയം ഉചിത പ്രയാണ പദ്ധതി അനുസരിച്ച് ജൂണ്‍ 11 മുതല്‍ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ലഭ്യമാകും. കൂടാതെ കെഎസ്ആര്‍ടിസി ബസ്സുകളിൽ 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി റിസര്‍വ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...