തന്റെ നിലപാടുകളും തുറന്നു പറച്ചിലുകളും കാരണം വാർത്തകളിൽ ഇടംനേടാറുള്ള നടിയാണ് കനി കുസൃതി. താരം ഇപ്പോൾ പറഞ്ഞ വാക്കുകളാണ് വാർത്തകളിൽ ഇടം നേടുന്നത്. എന്നെങ്കിലും ഒരു കുഞ്ഞനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതി അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ടെന്നാണ് കനി കുസൃതി പറയുന്നത്. കനിയുടെ വാക്കുകൾ ഇങ്ങനെ.
“അണ്ഡം ഞാൻ ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വളർത്താൻ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ. ഇല്ലെങ്കിൽ സുഹൃത്തുക്കൾക്കോ മറ്റോ ഡോണേറ്റ് ചെയ്യണമെങ്കിൽ അതിനും തയ്യാറാണ്. എന്തെങ്കിലും രീതിയിൽ ഗർഭിണി ആകാൻ പറ്റാത്തവരായി ഉള്ളവർക്കും നൽകാൻ തയ്യാറാണ്.
അവർക്ക് താല്പര്യം ഉണ്ടെങ്കിൽ. ബയോളജിക്കലി ഒരു കുട്ടി വേണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഫിനാൻഷ്യലിയും മെന്റലിയും ബെറ്ററായി ഇരിക്കുകയാണെങ്കിൽ, മാനസികമായി ഞാൻ ഓക്കെ ആണെന്ന് തോന്നിയാൽ ചിലപ്പോൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചേക്കാം. ആനന്ദ് എന്ന സുഹൃത്തിന്റേത് അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ വളർത്താൻ എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞുങ്ങളെ വളർത്തുകയാണെങ്കിൽ സിംഗിൾ മദറായിട്ടെ പോകൂ. ചിലപ്പോൾ എനിക്ക് അച്ഛന്മാരെ സഹിക്കാൻ പറ്റില്ല. പിള്ളാരുടെ മുന്നിൽ അച്ഛനും അമ്മയും വഴക്കിടുന്ന പരിപാടിയൊന്നും എനിക്ക് താല്പര്യമില്ല”, എന്നാണ് കനി കുസൃതി പറയുന്നത്.