ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം നടത്തിയത്.
ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്സ് എയ്റോസ്പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണം നടത്തിയത്. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണം. പ്രാരംഭ് എന്നാണ് ദൗത്യത്തിൻ്റെ പേര്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്പേസ്) കരാർ പ്രകാരമാണ് ഈ സ്വകാര്യ റോക്കറ്റ് വിക്ഷേപണം നടത്തിയത്.
290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ അകലെയുള്ള സൺ സിംക്രണൈസ്ഡ് പോളാർ ഓർബിറ്റിൽ എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്രം വൺ രൂപകൽപന ചെയ്തിട്ടുള്ളത്. വിക്രം ടൂ, ത്രീ സീരീസുകളും സ്കൈറൂട്ട്സ് തയ്യാറാക്കുന്നുണ്ട്.