ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷനിൽ വിജയിയായി പ്രവാസി. ചെന്നൈ സ്വദേശിയായ പ്രശാന്ത് തിരുനാവുക്കരശ് (29) ആണ് മെയ് 11-ന് ഓൺലൈൻ വഴി വാങ്ങിയ ടിക്കറ്റ് നമ്പർ 3059 ഉപയോഗിച്ച് മില്ലേനിയം മില്യണയർ സീരീസ് 423-ൽ 1 മില്യൺ ഡോളർ വിജയിയായത്.
ആദ്യമായാണ് പ്രശാന്ത് ടിക്കറ്റ് വാങ്ങുന്നത്. യുഎഇ യിലെത്തി ഒരു വർഷത്തിന് ശേഷം ദുബായിലെ കൊമേഴ്സ്യൽ ബാങ്കിലെ ജോലി ഉപേക്ഷിച്ച് വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയിലേക്ക് പോവുന്ന ദിവസം ഓൺലൈനിൽ അവശേഷിച്ച അവസാനത്തെ ടിക്കറ്റ് അദ്ദേഹം വാങ്ങി. മാതാപിതാക്കൾ ഇപ്പോൾ വൃദ്ധരും രോഗികളുമായതിനാൽ അവരെ പരിചരിക്കാൻ ഈ വിജയം സഹായിക്കും. കൂടാതെ ഇളയ സഹോദരിമാരുടെ വിവാഹത്തിനായും ഈ പണം ഉപകരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വലിയ നന്ദി. മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ഈ സമ്മാനത്തുകയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ നേടിയ 210-ാമത്തെ ഇന്ത്യൻ പൗരനാണ് പ്രശാന്ത്. അതേസമയം ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നതും ഇന്ത്യൻ പൗരന്മാരാണ്. ഡ്യൂട്ടി ഫ്രീ കൂടാതെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ആഡംബര വാഹനങ്ങൾക്കായുള്ള മികച്ച സർപ്രൈസ് നറുക്കെടുപ്പും നടത്തി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 37 കാരനായ ഇന്ത്യൻ പൗരൻ ക്രുണാൽ മിതാനി ഏപ്രിൽ 26 ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 1839 ലെ ടിക്കറ്റ് നമ്പർ 1495 ഉള്ള മെഴ്സിഡസ് ബെൻസ് S500 (മൊജാവെ സിൽവർ) കാർ നേടി.
അഞ്ചു വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന മിതാനി ഇതിന് മുൻപ് രണ്ട് തവണ വിജയിച്ചിട്ടുമുണ്ട്. 2020 ജൂലൈയിൽ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 414-ൽ ടിക്കറ്റ് നമ്പർ 0807 ഉള്ള ഒരു Aprilla Dorsoduro 900 (Exciting Dark) മോട്ടോർബൈക്ക്, തുടർന്ന് 2021 ൽ Suprile നമ്പർ 0364 എന്ന Finesteries നമ്പർ 0364-ൽ BMW 750Li xDrive M Sport (Black Sapphire Metallic) കാറും അദ്ദേഹം നേടിയിട്ടുണ്ട്.