മകളുടെ വിവാഹം ആകാശത്ത് നടത്താനൊരുങ്ങി ഇന്ത്യൻ പ്രവാസി വ്യവസായി. യുഎഇയിലെ ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയാണ് മകള്‍ വിധി പോപ്ലിയുടെ വിവാഹം സ്വകാര്യ വിമാനത്തില്‍ നടത്താനൊരുങ്ങുന്നത്. നവംബര്‍ 24 വെള്ളിയാഴ്ചയാണ് ആഘോഷ പരിപാടികള്‍.
ആഡംബര വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്ളൈറ്റ് ഓപറേറ്ററായ ജെറ്റെക്സ് ബോയിങ് 747 വിമാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡ്-ഹോളിവുഡ് സെലിബ്രിറ്റികള്‍, വിശിഷ്ടാതിഥികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി 300 പേരുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തുക.മൂന്ന് മണിക്കൂർ നീളുന്ന ആകാശ ചടങ്ങുകളാണ് തീരുമാനിച്ചിട്ടുളളത്. ഇതിനായി ദുബായില്‍ നിന്ന് പുറപ്പെട്ടുന്ന വിമാനം ഒമാനിലേക്ക് പറക്കും.
കഴിഞ്ഞ 30 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ് പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ദിലീപ് പോപ്ലി. 1927ലാണ് പോപ്ലി ജ്വല്ലേഴ്സ് സ്ഥാപിതമായത്. 1994 ഒക്ടോബര്‍ 18ന് പോപ്ലി ജ്വല്ലേഴ്സിന്റെ ഉടമ ലക്ഷ്മണ് പോപ്ലി മകന് ദിലീപിൻ്റെ വിവാഹം നടത്തിയതും സമാനമായാണ്. എയര്‍ ഇന്ത്യ വിമാനത്തിലെ വിവാഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.ജ്വവല്ലറിക്ക് പുറമെ പോപ്ലി ഗ്രൂപ്പിന് നിരവധി അനുബന്ധ വ്യാപാരങ്ങളുമുണ്ട്. ദുബായ്ക്കൊപ്പം മുംബൈയും ഗ്രൂപ്പിൻ്റെ പ്രധാന ബിസിനസ് കേന്ദ്രമാണ്.