നിയമവിരുദ്ധമായി ഫോണ്‍ കോളുകൾക്കും ഇന്‍റര്‍നെറ്റ് കോളുകൾക്കും വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയിസ് ആപ്പുകൾ വഴി മാത്രമേ ഇന്‍റര്‍നെറ്റ് കോളുകൾ ചെയ്യാവൂ എന്ന് യുഎഇ ടെലി കമ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററിയുടെ മുന്നറിയിപ്പ്.
നിയമലംഘകര്‍ക്ക് സൈബര്‍ നിയമം അനുസരിച്ച് ശിക്ഷ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകൾ ഉപയോഗിച്ചാലും നിയമലംഘനത്തിന്‍റെ പരിധിയില്‍പെടും. പിടിക്കപ്പെടുന്നവര്‍ക്ക് 4.5 കോടി രൂപ (20 ലക്ഷം ദിര്‍ഹം) മാണ് പിഴ ഈടാക്കുക. നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന പ്രവാസികക്കും നിയമം ബാധകമാണ്.
നിയമ വിരുദ്ധമായി കോളിംഗ് സംവിധാനം ഒരുക്കുന്ന വെബ്സൈറ്റുകൾ തടയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സൈറ്റുകൾക്ക് ഇത്തിസലാത്ത്, ഡൂ എന്നീ കമ്പനികൾ സേവനം നല്‍കുന്നതും അവസാനിപ്പിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞു. എല്ലാ പൗരന്‍മാരും ഇന്റർനെറ്റ് കോളിങ് നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അതോറിറ്റി ഉത്തരവിട്ടു.
മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ തുടങ്ങി അംഗീകൃത ആപ്പുകളുടെ ലിസ്റ്റും അതോറിററി പുറത്തുവിട്ടിട്ടുണ്ട്.