യുഎഇയിലെ കടുത്ത ചൂടിന് ആശ്വാസമായി അൽ ഐനിൽ കനത്ത മഴ പെയ്തു. മഴ പെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. അതേസമയം ഷാർജയിൽ താപനില അൻപത് ഡിഗ്രി സെൽഷ്യസ് കടന്നുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൂടാതെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഷാർജയിലെ ദൈദിൽ 50.3 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.