ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ‘ഹെൽത്ത് ആൻഡ് ഹാപ്പിനസ്’ മത്സരത്തിൽ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വിവിധ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ പാറ്റേണുകൾ സ്വീകരിക്കേണ്ടതിൻ്റ പ്രാധാന്യത്തെക്കുറിച്ചും സമൂഹിക അവബോധം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പരിപാടികൾ. 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റിൽ ആരംഭിക്കുന്ന മത്സരങ്ങൾ 2023 ഡിസംബർ അവസാനം വരെ തുടരും.ക്യാഷ്പ്രൈസ് ഉൾപ്പടെ 240,000 ദിർഹത്തിൻ്റ സമ്മാനങ്ങളാണ് ആകെ ലഭ്യമാകുക. ഇത് 30 പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി നൽകും.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് മത്സരം പ്രതിഫലിപ്പിക്കുന്നതെന്ന് ഡിഎച്ച്എയുടെ പബ്ലിക് ഹെൽത്ത് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ ഹെൽത്ത് പ്രൊമോഷൻ ആൻഡ് എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ.ഹെൻഡ് അൽ അവധി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമായ ആപ്ലിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.