യുഎൻ കാലാവസ്ഥ ഉച്ചകോടി(കോപ്28) നോട് അനുബന്ധിച്ചുള്ള ഗ്രീനിംഗ് എജ്യുക്കേഷൻ ഹബ്ബ് 18,000-ത്തിലധികം ആളുകളെ സ്വാഗതം ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യ ആഴ്ചയ്ക്കുള്ളിൽ സന്ദർശകർ, കോൺഫറൻസിന്റെ കാലയളവിലെ മൊത്തം സന്ദർശകരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളമുള്ള 28 സ്കൂളുകളിൽ നിന്നുള്ള 900 ഓളം വിദ്യാർത്ഥികളെ ഹബ് സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസവും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 185-ലധികം വർക്ഷോപ്പുകളും സംവേദനാത്മക സെഷനുകളും നടത്തുകയും ചെയ്തു.
ഗ്രീനിംഗ് എജ്യുക്കേഷൻ ഹബ്ബിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കെയർ ആന്റ് കപ്പാസിറ്റി ബിൽഡിംഗ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അംന അൽ ദഹക്ക് അൽ ഷംസി പറഞ്ഞു. വരും ദിവസങ്ങളിൽ ഗ്രീനിംഗ് എജ്യുക്കേഷൻ ഹബ്ബ് നൂറോളം വർക്ക്ഷോപ്പുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കും.