പോളണ്ടിനെതിരായ പോരാട്ടത്തിൽ ഫ്രാൻസും സെനഗലിനെതിരെ ഇംഗ്ലണ്ടും തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ. കഴിഞ്ഞ രാത്രി അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി കെയ്ൻ (45+3), ബുകായോ സാക (57–ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ വലയിലാക്കിയത്.
പ്രീക്വാർട്ടറിൽ വൻ പോരാട്ടത്തിനെത്തിയ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഫ്രാൻസിൻ്റെ മുന്നേറ്റം. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം നേടിക്കൊടുത്തത്.
ക്വാർട്ടർ ഫൈനലിൽ മത്സരം ഡിസംബർ പത്തിന് നടക്കും. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.