ഖത്തര്‍ ലോകകപ്പ് ആവേശം ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് എത്തിയതോടെ മത്സരങ്ങളുടേയും മത്സരം കാണാനെത്തുന്ന ആരാധകരുടെ വിമാന ടിക്കറ്റ് ബുക്കിംഗിംന്റേയും നിരക്ക് ഉയര്‍ന്നു. ഖത്തറിലേക്ക് എത്താന്‍ ആരാധകര്‍ക്ക് യാത്രാ ഇളവുകൾ അനുവദിച്ചതോടെ ജിസിസി രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പേര് ഖത്തറിലേക്കെത്തും.
ഗൾഫ് പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് ഇവന്റിന്റെ എൻട്രി വിസയായി വർത്തിച്ച ഹയ്യ കാർഡ് ലഭിക്കണമെന്ന നിബന്ധന ഒഴിവാക്കിയതിന് ശേഷം ദോഹ സന്ദർശിക്കാന്‍ തയ്യാറായവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.
വെളളിയാഴ്ച മുതലാണ് ക്വാർട്ടർ ഫൈനൽ ആരംഭിക്കുക. ഇഷ്ട ടീമുകൾക്ക് ഒപ്പം ചേരാന്‍ അവസരമൊരുങ്ങുന്നത് സ്വപ്ന സാഫല്യമാണെന്ന് യുഎഇയിലെ ആരാധകര്‍ പറയുന്നു.
നിരക്കുകൾ അറിയാം
ഡിസംബര്‍ 11 ലെ ഇംഗ്ലണ്ട് – ഫ്രാന്‍സ് മത്സരം കാണാന്‍ ആരാധകര്‍ ഏറെ എത്തുമെന്നാണ് സൂചനകൾ. ക്വാര്‍ട്ടര്‍ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളില്‍ അബുദാബിയിൽ നിന്നുള്ള ഏറ്റവും ചെലവുകുറഞ്ഞ നേരിട്ടുള്ള ഇത്തിഹാദ്, ഖത്തർ എയർവേയ്സ് ഫ്ലൈറ്റുകൾക്ക് 2,935 ദിർഹമാണ് ചിലവ് വരിക. എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള ഫ്ലൈറ്റുകളില്‍ 2,814 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്.
ലോകകപ്പിന്റെ ഔദ്യോഗിക ആരാധക താമസ വെബ്സൈറ്റിൽ ഏകദേശം 1,428 ദിർഹം മുതൽ അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. അതേസമയം ഫാൻ ഗ്രാമങ്ങളിലെ താമസം 730 ദിർഹത്തിൽ താഴെയാണ് . ത്രീ സ്റ്റാർ ഹോട്ടൽ മുറികൾ 830 ദിർഹം മുതൽ ലഭ്യമാണ്.