യന്ത്രത്തകരാർ മൂലം വീണ്ടും വിമാന യാത്രക്കാർക്ക് ദുരിതം. കരിപ്പൂർ വിമാനത്താവളത്തിലെ യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് വിമാനമാണ് യന്ത്രത്തകരാർ നേരിട്ടത് മൂലം വൈകിയത്.
അതേസമയം തിരുവനന്തപുരത്താണ് സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സൗകര്യമുള്ളത്. രണ്ട് മണിയോടെ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുകയും തിരുവനന്തപുരത്ത് എത്തിച്ച് തകരാർ പരിഹരിച്ച് യാത്ര തുടരുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.