പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി റാസല്‍ഖൈമ. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ഫോറൻസിക് വിദഗ്ധരും ഡോക്ടർമാരും ഈ രംഗത്ത് ലോകതലത്തിൽ നേതൃത്വം നൽകുന്നവരും സമ്മേളിക്കുന്ന ലോക ഫോറൻസിക് സയൻസ് ഉച്ചകോടി നടക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ കാഴ്ച്ചപ്പാടുകൾ പൂർത്തിയാക്കുന്നതിനുള്ള റാക് പൊലീസിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഫോറൻസിക് സയൻസ് ഉച്ചകോടി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ ഫോറൻസിക് വിദഗ്ധർ, ക്രൈം സീൻ ഇൻവെസ്റ്റി ഗേറ്റർമാർ, ഡോക്ടർമാർ, പ്രഫസർമാർ, ഗവേഷകർ, കുറ്റകൃത്യങ്ങൾക്കെതിരെ നിലകൊള്ളുന്നവർ തുടങ്ങി എല്ലാവരും പങ്കെടുക്കണമെന്ന് റാക് പൊലീസ് മേധാവിയും കോൺഫറൻസ് രക്ഷാധികാരിയുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ആവശ്യപ്പെട്ടു. ഫോറൻസിക് മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് സമ്മേളനം. സങ്കീർണമായ കേസുകളുടെ പരിഹാരത്തിന് സഹായിക്കുന്ന നൂതന ആശയങ്ങൾ കോൺഫറൻസിലൂടെ ചർച്ച ചെയ്യപ്പെടും.