ലോകത്തിൽ ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷിക്കാൻ ഒരുങ്ങി ഫിന്‍ലന്‍ഡ്. പാസ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ആണ് ഡിജിറ്റൽ പാസ്പോര്‍ട്ട് പരീക്ഷണം നടക്കുക. മാത്രമല്ല ഉടനെ തന്നെ യൂറോപ്പില്‍ ഉടനീളം ഡിജിറ്റൽ പാസ്പോർട്ട് നടപ്പിലാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്ഷ്യല്സ്(ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
സ്മാര്‍ട്ട് ഫോണിലൂടെ ഉപയോഗിക്കാൻ പറ്റുന്ന പാസ്പോര്‍ട്ടിനെയാണ് ഡി.റ്റി.സി എന്ന് വിളിക്കുന്നത്. ഫിന്എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്സിങ്കിയിലായിരിക്കും ഇത് നടപ്പിലാക്കുക. കൂടാതെ ഈ വർഷം അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.