അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയ 3 ലെ ഒരു കൂട്ടം വെയർഹൗസുകളിലും റെസിഡൻഷ്യൽ കെട്ടിടത്തിലുമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. കറുത്ത പുകകൾ ആകാശത്തേക്ക് ഉയരുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.
റിപ്പോര്‍ട്ട് ക ിട്ടിയ ഉടന്‍ നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. അജ്മാൻ, ഷാർജ, ദുബായ്, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് മണിക്കൂറുകൾക്കുളളില്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. ഇപ്പോഴും ശീതീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫും എമിറേറ്റ് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും പറഞ്ഞു.
ഒരു പ്രിന്റിംഗ് പ്രസ് ഓഫീസും നിരവധി ഗോഡൗണുകളും കത്തിനിശിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളിലേക്കും തീപടര്ന്നിരുുന്നു. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.