ഉമ്മുൽ ഖുവൈനിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. അപകടത്തിൽ വെയർഹൗസ് പൂർണമായി കത്തിനശിച്ചു.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വളരെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. തീ പടർന്നയുടൻ വ്യാവസായിക മേഖലയിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുകയായിരുന്നു.
തീപിടിത്തത്തിൽ വെയർഹൗസിന്റെ മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് തീ പടർന്നതെന്നും പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.