യുഎഇയുട ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സിൻ്റെ പേരിൽ വ്യാജപ്രചരണം. ഇത്തിഹാദ് എയർവേയ്സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴിയാണ് വ്യാജപ്രചരണം നടക്കുന്നത്.
എന്നാൽ ഇത്തരം നീക്കമില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇത്തിഹാദ് എയർവേയ്സ് അധികൃതർ അറിയിച്ചു. ബ്രാൻഡ് മൂല്യം ഉള്ള ഇത്തിഹാദ് എയർവേയ്സിൻ്റെ പേരിൽ നിക്ഷേപകരെ തെറ്റിധരിപ്പിക്കാനുളള ശ്രമമാണ് പിന്നിലെന്ന് സംശയക്കുന്നു.
ഇത്തിഹാദ് പ്രാഥമിക ഓഹരി വിൽപനയുമായി (ഐപിഒ) വിപണിയിലേക്ക് എത്തുന്നു എന്നത് പൂർണ്ണമായും തെറ്റാണ്. ഓഹരിവിപണന രംഗത്തേക്ക് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനി യാതൊരുവിധ അറിയിപ്പുകളും പുറത്തുവിട്ടിട്ടില്ല. ആളുകൾ വഞ്ചിതരാകരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പോസ്റ്റുകൾക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc