നാട്ടിലേക്ക് പ​ണ​മ​യ​ക്കു​ന്നതിനുള്ള ഫീ​സ് നി​ര​ക്കു​യ​ർ​ത്തി എക്സ്ചേഞ്ചുകൾ 

Date:

Share post:

ഖ​ത്ത​റി​ൽ​ നി​ന്ന് മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്നതിനുള്ള ഫീ​സ് നി​ര​ക്കു​യ​ർ​ത്തി പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ. ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ അ​ധി​ക തു​ക ഇ​തി​ന​കം ഈ​ടാ​ക്കി​ത്തു​ട​ങ്ങിയിട്ടുണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി 15 റി​യാ​ലാ​യി​രു​ന്നു പ​ണ​മ​യ​ക്കു​ന്ന​തി​ന് മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ ഈ​ടാ​ക്കി​യിരുന്നത്. എന്നാൽ മാ​ർ​ച്ച് ആ​ദ്യ​വാ​രം മു​ത​ൽ ഇ​ത് അ​ഞ്ചു റി​യാ​ൽ വ​ർ​ധി​പ്പി​ച്ച് 20 റി​യാ​ലാക്കിയിട്ടുണ്ട്. അതേസമയം 20 വ​ർ​ഷ​​​ത്തി​ന് ശേ​ഷ​മാ​ണ് പ​ണ​വി​നി​മ​യ​ത്തി​നു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ണി എ​ക്സ്ചേ​ഞ്ച് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ വ​ഴി​യും നേ​രി​ട്ടും പ​ണ​മ​യ​ക്കു​ന്ന​തി​നും പു​തി​യ നി​ര​ക്കു​വ​ർ​ധ​ന ബാ​ധ​ക​മാ​ണെന്നും അവർ വ്യക്തമാക്കി.

ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ൻ ഈ ​നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സേ​വ​ന​ത്തി​ന​നു​സ​രി​ച്ച് ഫീ​സ് നി​ര​ക്ക് വ്യ​ത്യാ​സ​പ്പെ​ടുന്നുണ്ട്. അ​തേ​സ​മ​യം, നേ​ര​ത്തേ​യു​ള്ള പ​രി​ധി​ക​ളി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​മുണ്ട്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മേ​ഖ​ല​യി​ൽ​ത​ന്നെ കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഖ​ത്ത​റി​ലെ പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഈ​ടാ​ക്കി​യിരുന്നത്.

ഓ​രോ വ​ർ​ഷ​വും ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും ആ​ശ്ര​യ​മാ​യ പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ 10 മു​ത​ൽ 15 റി​യാ​ൽ വ​രെ​യാ​യി ഫീ​സ് നി​ല​നി​ർ​ത്തി വരുകയായിരുന്നു. എന്നാൽ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വ​ർ​ധ​ന​യെ​ന്ന് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​ർ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ നി​ല​വി​ൽ 5000 ദി​ർ​ഹം വ​രെ അ​യ​ക്കാ​ൻ 23 ദി​ർ​ഹ​മാ​ണ് ഫീ​സായി ഈടാക്കുന്നത്. സൗ​ദി​യി​ൽ 19 റി​യാ​ലും ഒ​മാ​നി​ൽ ര​ണ്ട് ഒ​മാ​നി റി​യാ​ലും (433 രൂ​പ) ഈ​ടാ​ക്കു​ന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...