യുഎഇ എമിറേറ്റ്സ് െഎഡിയ്ക്കായി അപേക്ഷ നല്‍കിയവര്‍ തിരിച്ചറിയല്‍ രേഖ കൈപ്പറ്റാന്‍ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിയുടെ അറിയിപ്പ്. 90 ദിവസത്തിനകം രേഖകൾ കൈപ്പറ്റണമെന്നും നിര്‍ദ്ദേശം.
അപേക്ഷകളുടെ സ്ഥിതി വെബ്സൈറ്റിലൂടെ അറിയാനാകും. വളരെ വേഗം തന്നെ നടപടികൾ പൂര്‍ത്തിയാക്കി െഎഡി കാര്‍ഡുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു. കാലാവധി തീര്‍ന്ന കാര്‍ഡുകൾ പുതുക്കുന്നതിനും പുതിയ കാര്‍ഡുകൾ അപേക്ഷിക്കുന്നതിനും കാലതാമസമില്ലെന്നും അതോറിറ്റി അറിയിച്ചു.
കൊറിയര്‍ വഴിയാണ് കാര്‍ഡുകൾ വിതരണം ചെയ്യുന്നത്. അപേക്ഷ പൂരിപ്പിക്കുന്ന സമയത്തുതന്നെ കൊറിയര്‍ കമ്പനി ഏതെന്ന് നിശ്ചയിക്കാന്‍ അപേക്ഷകന് അവസരമുണ്ട്. കൊറിയര്‍ കമ്പനിയുടമായി ബന്ധപ്പെട്ടും അപേക്ഷകളുടെ അവസ്ഥ മനസിലാക്കാം. 90 ദിവസത്തിനകം െഎഡി കൈപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ കാര്‍ഡിന് വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം താമസാനുമതി െഎഡികാര്‍ഡില്‍ പതിപ്പിക്കുന്നതാണ് പുതിയരീതി. ചിപ്പുൾപ്പടെ നൂതന സാങ്കേതികത വിദ്യകളാണ് പുതിയ െഎഡിയില്‍ ഉളളത്. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ സകല ഇടപാടുകൾക്കും എമിറേറ്റ്സ് ഐഡി പ്രധാനപ്പെട്ട രേഖയാണെന്നും അതോറിറ്റി വ്യത്മാക്കി.