പ്രാർത്ഥനയോടെ നോമ്പ് നോൽക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പ്രിയപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം നൽകാൻ റിയാലുകൾ ലഭ്യമാക്കുന്ന ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പത്തിടങ്ങളിലാണ് ഖത്തർ സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് അഞ്ച്, 10, 50, 100 റിയാലുകളുടെ നോട്ടുകൾ എ.ടി.എമ്മിൽ നിന്നും പിൻവലിക്കാൻ കഴിയും. ഓരോ സെന്ററിലും നാല് എ.ടി.എമ്മുകൾ വീതമാണുള്ളത് . ഇവയിൽ നിന്ന് നിശ്ചിത കറൻസികൾ എടുക്കാവുന്നതാണ്.
ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾ
മാൾ ഓഫ് ഖത്തർ, പ്ലെയ്സ് വെൻഡോം, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽ ഖോർ മാൾ, അൽ ഹസം മാൾ, അൽ മീര മുഐതർ, അൽ മീര അൽ തുമാമ എന്നിവടങ്ങളിലാണ് ഈദിയ്യ എ.ടി.എമ്മുകളുള്ളത്. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാൻ ഇനി കാത്തിരിക്കേണ്ട.